ശാന്തി




ആത്മാവിലെഴുതിയ ചിത്രങ്ങള്‍ 
ചൊരിയുന്നു  മുന്തിരിച്ചോപ്പ്
കരളില്‍ നിറയുന്ന നോവില്‍
ഉരുകുന്നു ആയിരം സൂര്യന്‍

മനസ്സിലെ മണിവീണ മൌനമായ്
തേങ്ങുന്നു നോവിന്റെ ഗീതം
ചൊരിയുന്ന മഴയില്‍ ശാന്തി -
നുകര്‍ന്നല്‍പ്പം നനയട്ടെ ഞാനും

ശാന്തമായ് സ്വസ്ഥമായ് മണ്‍ -
ചിരാതണച്ചു  ഞാന്‍ മയങ്ങിടട്ടെ


Comments