ഒഴുകുന്നു മുരളീരവം
നടനമാടുന്നു മയിലുകൾ
നന്ദനം നിറയുന്നു നറുമണം
എന്നിട്ടുമെന്തേ വന്നീല രാധ
കളിചിരികൾക്കിടയിലെപ്പോഴോ
വളർന്നോരാ പിണക്കത്തിൻ
പരിഭവ പാൽവെണ്ണ
നേദിക്കാനെന്തേ വന്നീല രാധ
തെളിനീരു പോലെ തെളിഞ്ഞൊരാ
മനസ്സിന്റെ വിശുദ്ധി നീ കണ്ടിട്ടും
നിൻ അധരങ്ങളിൽ നിറയും
ഗൂഡസ്മിതം എന്താണ് കണ്ണാ ..
Comments
Post a Comment