നിലാവ്
കുറുമൊഴി ചൊരിയുന്ന 
കുയിലിനു മനമതിലലിവിനാൽ 
ചെറുതനെ വിരിയുന്ന  
പുതുനാമ്പുകളമരവേ 
കരഗതമണയുന്ന 
നറുനിലാവെണ്ണയിൽ 
നിന്മുഖമതിലോലമായ് 
തെളിഞ്ഞമർന്നുലയുന്നു 

ഇരവുപകലാക്കിയ 
രോഷാഗ്നിക്കിപ്പുറം  
തെളിമയുടെ നാമ്പിൽ നീ 
പൊഴിച്ച മഞ്ഞുകണമതിൽ 
നിന്മുഖമതിലോലമായ് 
തെളിഞ്ഞമർന്നുലയുന്നു 

Comments