തകര്‍ന്നു വീഴുന്ന ഗൂഗിള്‍‍ ഗ്രാവിറ്റി!

തകര്‍ന്നു വീഴുന്ന ഗൂഗിള്‍‍ ഗ്രാവിറ്റി!

കാലിഫോര്‍ണിയ: ഗൂഗിള്‍ തകര്‍ന്നുവെന്ന് കേട്ട് ഞെട്ടേണ്ട, അങ്ങനെയുന്നുണ്ടായാല്‍ ലോകം നിശ്ചലമാവുമെന്ന കാര്യമുറപ്പാണ്. എന്നാലിപ്പോള്‍ അതൊന്നുമല്ല കാര്യം, ഗൂഗിളിന്റെ സെര്‍ച്ച് പേജാണ് തകര്‍ന്നു തരിപ്പണമായി താഴെ വീഴുന്നത്.

പ്രത്യേക അവസരങ്ങളില്‍ ഗൂഗിള്‍ ഓഫീഷ്യല്‍ ലോഗോയില്‍ മാറ്റം വരുത്തി തയാറാക്കുന്ന ഗൂഗിള്‍ ഡൂഡില്‍ നെറ്റിസെന്‍സിനെ ഏറെ ആകര്‍ഷിയ്ക്കുന്നതാണ്. ഇതേ മാതൃകയില്‍ തയാറാക്കിയിരിക്കുന്ന ഗൂഗിള്‍ സെര്‍ച്ച് പേജാണ് ആളുകളെ ഞെട്ടിയ്ക്കുന്നത്.


ഗൂഗിള്‍ ഗ്രാവിറ്റി (ഭൂഗുരുത്വാകര്‍ഷണം) എന്ന പേരിലുള്ള വെബ് പേജില്‍ ഗ്രാവിറ്റി മൂലം ഗൂഗിള്‍ സെര്‍ച്ച് ഹോം പേജ് താഴേക്ക് വീഴുന്നതിനൊപ്പം പേജിലുള്ള ലിങ്കുകളെല്ലാം ചിതറി തെറിയ്ക്കുകയും ചെയ്യുന്നു. എന്നാലിത് ഗൂഗിള്‍ അവതരിപ്പിയ്ക്കാറുള്ള ഡൂഡിലല്ല. ഗുഗിള്‍ ഗ്രാവിറ്റി എന്ന് ടൈപ്പ് ചെയ്തതിന് ശേഷം ഐ ആം ഫീലിങ് ലക്കിയില്‍ ക്ലിക്ക് ചെയ്താല്‍സെര്‍ച്ച് പേജ് തകര്‍ന്നു വീഴുന്നത് നിങ്ങള്‍ക്കും കാണാം.

പേജ് ഗൂഗിളിന്റേതല്ലെങ്കിലും ലോകമെങ്ങുമുള്ള കോടിക്കണക്കിനാളുകളാണ് ഈ സെര്‍ച്ച് പേജ് കാണാനെത്തുന്നത്. ഗൂഗിളില്‍ ഏറ്റവുമധികം തിരയുന്ന പേജായും ഇത് മാറിക്കഴിഞ്ഞു.

Comments