ഒരു പിന്തിരിപ്പന്‍ ചിന്താഗതി കൊണ്ടാണ് ഇത് എഴുതുന്നത് എന്ന് ഒരിക്കലും വിചാരിക്കരുത് . വികസനം എന്നത് ഇന്ന് ഇപ്പോഴും എവിടെയും കേള്‍കുന്ന വാക്കാണ് . എനിക്ക് തോന്നുന്നു സ്വാര്‍ത്ഥ താല്പര്യത്തിനും നാടിന്‍റെ നന്മയ്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് വികസനം . ഒരു കാര്യം വികസനം എന്നാ പേരില്‍ നടപ്പിലാക്കുമ്പോ അതിനെ എതിര്കുന്നവരെല്ലാം പിന്തിരിപ്പന്മാരും കൂടെ നില്കുന്നവരെല്ലാം ദീര്ഖവീക്ഷണം ഉള്ളവരും ആകുന്നു .
മലയാള മനോരമ പത്രത്തില്‍ വന്ന ഒരു ലേഖനം വായിച്ചപ്പോഴാണ് എനിക്കിത് എഴുതാന്‍ തോന്നിയത് . പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ ലിങ്ക് ഇവിടെ കൊടുക്കുന്നു ( http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=8508295&district=Cochin&programId=1079897624&BV_ID=@@@ ) ഒരു ദിനപത്രര്‍ഹിനു കൊച്ചിയില്‍ വികസനത്തിന്റെ ഭാഗമായി ഒരു സ്ടടിയം വരണം എന്നാ കാര്യത്തില്‍ ഇത്രയും താല്പര്യം വരാനുള്ള കാരണം എന്താണെന്നു മനസ്സിലാകുന്നില്ല . വികസനവുമായി ബന്ധപെട്ടു എറണാകുളം ജില്ലയില്‍ ഒരുപാടു വേറെ കാര്യങ്ങള്‍ ഉണ്ടെന്നിരിക്കെ . എന്തായാലും സ്ടടിയം ഒന്ന് കൂടി കൊച്ചിയില്‍ വരുന്നത് kochiyude ഒരു വികസനം തന്നെ . പക്ഷെ എന്താണീ വികസനം (stadium) കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല .
ഇനി ഇത്തിരി കാര്യം പറയാം . കൊച്ചിക്ക് സ്വന്തമായി ഒരു സ്ടടിയം ഉണ്ട് നിലവില്‍ . 1996 ഇല് GCDA യുമായി സഹകരിച്ചു കേരള സര്‍കാര്‍ കൊച്ചിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്ടടിയം പൂര്‍ത്തിയാക്കി . 50000 പേര്‍ക് വളരെ സൌകര്യമായി ഇരിക്കാനുള്ള സംവിധാനം അതിനുണ്ട് . അനൌദ്യോഗികമായ കണക്കുലാല്‍ അനുസരിച്ച് 85000 പേരോളം 2007 ഇല് നടന്ന cricket മാച്ച് കണ്ടു എന്ന് പറയുന്നു . അത്രയും ആളുകളെ ഉള്‍കൊള്ളാന്‍ കഴിയുന്നതും ഒരു അത്യാവശ്യം വരുകയാണെങ്കില്‍ 10 മനുട്ടിനുള്ളില്‍ എല്ലാവര്ക്കും പുറത്തിറങ്ങാനുള്ള സൌകര്യവും അതിനുണ്ട് എന്ന് പറയുന്നു . വികസനോന്മുഖ ചിന്താഗതിയില്‍ വീക്ഷിക്കുമ്പോ ഇത് വികസനത്തിന്റെ ഉദാത്ത മുഖം ആണ് . പക്ഷെ ഇതിനൊരു മറുവശം ഉണ്ട് . കൊച്ചിയെ അടുതരിയുന്നവര്കരിയം , എറണാകുളം നഗരത്തിന്റെ വീരപ് മുട്ടലുകള്‍ . PEAK HOURS എന്ന് പറയുന്ന രാവിലെയും വൈകുന്നേരവും ഏറണാകുളം നഗരത്തിന്റെ അവസ്ഥ അനുഭവിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ ഇങ്ങനെ ഒരു സ്ടടിയം ഈ നഗരത്തില്‍ വന്നത് ഒരു വികസനം ആണോ എന്ന് സംശയം തോന്നി പോകുകയാണ് . ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ 10 മിനിടിനുള്ളില്‍ ഏറണാകുളം ങ്ങരതിലെക്കിരങ്ങിയലുള്ള അവസ്ഥ ചിന്തിക്കാന്‍ പോലും ആകുന്നില്ല . ഇത്രയും ആളുകളും അവരുടെ വാഹനങ്ങളും . നഗരം തിങ്ങി ഞെരുങ്ങാന്‍ ഇനി വേറെ എന്ത് വേണം . ഏറണാകുളം ജില്ലയെ സംബന്ധിച്ചിടത്തോളം ഏറണാകുളം പട്ടണം വളരെ വിലപ്പെട്ടതാണ് . ജില്ലയിലെ പ്രധാനപെട്ട ചില ഓഫീസുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം ഈ നഗരത്തില്‍ ഉണ്ട് . അതിനെല്ലാം പുറമേ ജില്ലയിലെ പ്രധാനപെട്ട ചില ഹോസ്പിടലുകള്‍ നഗര മധ്യത്തില്‍ ആണെന്നുള്ളത് ഇതിന്റെ ഭീതി വര്‍ധിപ്പിക്കുന്ന ഒരു പ്രധാന കാരണം . ശരിക്കും ഇതിനെ ആണോ വികസനം എന്ന് പറയേണ്ടത് .
ഇനി കൊച്ചിയിലെ ക്രികെറ്റ് സ്ടത്യതിന്റെ കാര്യം എടുത്താല്‍ , ഏറണാകുളം ജില്ലയില്‍ ഒരു സ്ടടിയം നിലവില്‍ ഉണ്ടെന്നിരിക്കെ , ഭാവിയില്‍ വികസനത്തിന്റെ ഭാഗമാകേണ്ട , കോടികള്‍ വില വരുന്ന ഒരു സ്ഥലം നികത്തി സ്ടടിയം പണിയേണ്ട ആവശ്യകത ഉണ്ടോ ? ഒരിക്കലും ഒരു സ്ടടിയവും ജനത്തിരക്കുള്ള ഒരു സ്ഥലത്ത് വരണം എന്ന് ആഗ്രഹിക്കേണ്ട കാര്യമില്ല . കാരണം വല്ലപ്പോഴും വരുന്ന ക്രിക്കറ്റ് മറ്ചിലോ ഫൂട്ബോല്‍ മറ്ചിലോ കേന്ദ്രീകരിച്ചു അവിടെ ഒരു വ്യാപാര കേന്ദ്രമോ വ്യപരമോ വരും എന്ന് പറയാന്‍ പറ്റില്ല . പിന്നെ എന്തിനാണ് ഒരു സ്ടടിയം ജനസാന്ദ്രത ഉള്ള സ്ഥലത്ത് ഉയര്ന മൂല്യത്തില്‍ നിര്‍മിക്കുന്നത് . ജന സാന്ദ്രത കുറഞ്ഞ വില കുറഞ്ഞ സ്ഥലങ്ങള്‍ കേരളത്തില്‍ ലഭ്യമെന്നിരിക്കെ എന്തിനാണീ കൊച്ചി തന്നെ വേണം എന്ന് വാസി പിടിക്കുന്നത് . കേരളത്തിന്റെ വികസനം എന്നാല്‍ ഏറണാകുളം ജില്ലയുടെ വികസനം എന്നല്ല അര്‍ഥം . ബാക്കി വരുന്ന എല്ലാ ജില്ലകളും അതില്പെടും . അങ്ങിനെ നോക്കുമ്പോ മറ്റു ജില്ലകളും ഇതിനായി പരിഗണിക്കാവുന്നതാണ് . പക്ഷെ ജനത്തിരക്കേറിയ നഗരങ്ങളില്‍ ആകരുത് എന്ന് മാത്രം .
ഇതൊക്കെ ചിന്തിക്കാനും മനസ്സിലാക്കാനും കഴിയതവരാണോ നമ്മുടെ ഭരണകര്താക്കളും ഉദ്യോഗസ്ഥരും . ഒരിക്കലും അല്ല . അവര്കൊകെ അറിയാം ഇതെല്ലം . പിന്നെ എങ്ങിനെ സംഭവിക്കുന്നു ഇതെല്ലം . അതാണ് ഞാന്‍ ആദ്യമേ പറഞ്ഞ , വികസനം എന്നത് സ്വാര്‍ത്ഥ തല്പര്യതിന്റെയും കൂടി കാര്യം ആണെന്ന് . ഒരു പക്ഷെ അത് തന്നെ ആയിരിക്കാം മനോരമ ദിനപത്രത്തിന് ഇതിലുള്ള താല്‍പര്യവും .
Comments
Post a Comment