യക്ഷീ



ഒരു മരുയാത്രയില്‍ കണ്ട മരീചികപോലെ
മനസ്സിനെ മഥിക്കുന്ന സന്ധ്യാംബരം പോലെ
ഓടി ഒളിപ്പതെങ്ങു നീ എന്‍ ചാരെ നിന്നും
നീല വര്‍ണ  ചേല ചുറ്റിയോരെന്‍ അനാമികേ
നിന്നോര്‍മ്മകള്‍ ഈറനണിയിക്കുന്നു എന്‍ മിഴികളെ  
മരീചിക ആണെന്നറികിലും  പ്രണയിക്കുന്നു-
 ഞാനെന്‍ നിണം കവര്‍ന്ന  സുന്ദര യക്ഷിയെ
പറയാതടക്കിയ  നിന്‍ പരിഭവങ്ങള്‍
നിന്‍ സ്വകാര്യ മനോവേദനകള്‍..
ഒരു നിശ്വാസതിലോതുക്കി നീ എന്മുന്നില്‍
സുസ്മേര വദനയായ് നടിച്ചപ്പോഴൊക്കെയും..
അറിയുന്നു  ഞാന്‍ നിന്‍ മനമതില്‍ എരിയുന്ന
നോവുന്ന  മനസ്സിന്റെ തീ നാമ്പിനെ..
സാഗര നീലിമ ചേലയില്‍ ചാലിച്ച്
എന്‍ മുന്നില്‍ വന്നു നീ യഷിയായ്
എന്തിനെന്നറിയില്ല നിന്റെ സൌഹൃദത്തെ
എനിക്കേറെ വിലപ്പെട്ടതാക്കീ സര്‍വേശ്വരന്‍

കേരളഭൂഷണം പത്രം (10-3-13)

Comments

Post a Comment