പരിഭവങ്ങളില്ലാതെ..





മരതക പട്ടുടയാടമേല്‍
സുവര്‍ണ്ണ നൂലുകള്‍ പോല്‍
നമ്മിലെ  സൗഹൃദം
തളിര്ത്തതീ  മേട്ടില്‍ ..
ഈ അക്ഷര  കൂടിന്റെ  
സൌഹൃദ മുറ്റത്തു നാം നട്ട
സ്വപനങ്ങളായിരം  പൂപ്പാടം
നമുക്ക് തിരികെ നല്‍കി

അക്ഷരനാളം മനസ്സില്‍ തെളിയിച്ച
എന്‍ പ്രിയ ഗുരുനാഥരെ, നിങ്ങള്‍ക്ക്-
മുന്നിലെന്‍ സാഷ്ടാംഗ നമസ്കാരം
നിങ്ങളാല്‍ നേടിയ അക്ഷരാമൃതം
അത് മാത്രമാണെന്‍ ജീവന്റെ ഉപ്പും
വരുംകാല വഴിയിലെ തേന്‍ നിലാവും

ഇണങ്ങിയും പിണങ്ങിയും
പൊയ്പ്പോയ ദിനങ്ങള്‍
സ്നേഹത്തിന്‍ മുത്തുകളാല്‍  
കോര്‍ത്തൊരു ഹാരം പോലെ  

ഇനി വരില്ലെങ്കിലും  മധുവൂറും ആ
ദിനങ്ങളോക്കെയും  മനസ്സില്‍
നിറയ്ക്കുന്നു കൊഴിഞ്ഞ  
വസന്തത്തിന്‍ മഴവില്‍ വര്‍ണ്ണങ്ങള്‍

പടിയിറങ്ങുന്നു ഞാന്‍ പരിഭവങ്ങളില്ലാതെ,
കൂടെ കൂട്ടുന്നു ഞാന്‍ വിരഹത്തിന്‍ -
നൊമ്പരവും പിന്നെ സൗഹൃദം എന്നില്‍
വിതറിയ ഒരുപിടി നനുത്ത  ഓര്‍മ്മകളും..

Comments