സന്ധ്യയാം സുന്ദരീ



ഇരുളുന്ന വാനിൽ 
നിറയുന്ന മുകിലുകൾ 
ചൊരിയുന്നു തുള്ളികൾ 
മലർകുടം കണക്കെ

പതിയെ പരയ്ക്കുന്നു 
കുളിരും നിലാവും  
മയിലുകൾ മനസ്സിൽ 
നൃത്തം ചവിട്ടുന്നു 

രാത്രിയ്ക്കു വഴിമാറും 
സന്ധ്യയാം സുന്ദരീ 
നിൻവശ്യ യൌവനം 
കടമെടുക്കുന്നു ഞാൻ 

Comments